തൃശൂര്‍: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 21 പേര് രോഗമുക്തരായപ്പോള്‍ 61 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 824 ആയി. ഇതു വരെ രോഗമുക്തരായവര്‍ 500 ആണ്.
ഇരിങ്ങാലക്കുടയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. സമ്പര്‍ക്ക വ്യാപനത്തിലൂടെ രോഗം പകരുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. കെഎസ്ഇയില്‍ നിരവധിയാളുകള്‍ക്ക് പരിശോധനാ ഫലം പോസിറ്റീവായതോടെ കമ്പനി അടച്ചു.
കെഎസ്ഇയില്‍ നിന്ന് എടക്കുളം സ്വദേശികളായ (50, സ്ത്രീ), പുല്ലൂര്‍ സ്വദേശി(22, പുരുഷന്), മായന്നൂര്‍ സ്വദേശി(51), ബിഹാര്‍ സ്ദേശി (31), (24), ഇരിങ്ങാലക്കുട സ്വദേശി (71), പുല്ലൂര്‍ സ്വദേശി (45), ഇടക്കുളം സ്വദേശി (31, പുരുഷന്), ബിഹാര്‍ സ്വദേശി (29, പുരുഷന്), ബീഹാര്‍ സ്വദേശി(33), ബീഹാര്‍ സ്വദേശി(31), ഇരിങ്ങാലക്കുട സ്വദേശി (35), ഇരിങ്ങാലക്കുട സ്വദേശി( 25), ബിഹാര്‍ സ്വദേശി (28) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജീവനക്കാര്‍ ഭീതിയിലായി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവരില്‍ കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
രോഗം സ്ഥിരീകരിച്ച 306 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 12 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13956 പേരില്‍ 13662 പേര് വീടുകളിലും 294 പേര് ആശുപത്രികളിലുമാണ്. രോഗം സംശയിച്ച് 31 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 888 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു.
179 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9171 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: