നാദാപുരം: തൂണേരിയില്‍ കോവിഡ് മാനണ്ഡങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്ന മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെപിസി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് കേസ് എടുത്തത്.
പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വളപ്പിന് കുഞ്ഞമ്മദ് ഉള്‍പ്പെടെ 30 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് നാദാപുരം പോലീസ് കേസ് എടുത്തത്. തൂണേരിയില്‍ സമ്പര്‍ക്കത്തില്‍ കൂടി രോഗം പടരാന്‍ ഈ യോഗം കാരണമായതായി പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ചിനാണ് ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്.
പേരോട് പാറക്കടവ് റോഡിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ രാവിലെ മുതല്‍ രാത്രിവരെ നടന്ന യോഗത്തില്‍ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു യോഗം ചേര്‍ന്നത് എന്നാണ് പോലീസ് പറയുന്നത്. യോഗത്തില്‍ പങ്കെടുത്ത ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങളുള്‍പ്പെടെ പരസ്യമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് പോലീസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: