തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കടവ് വെളിയത്തുനാട് സ്വദേശി തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന് (67) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 41 ആയി.
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യയും ചെയ്തു.നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്.നിരീക്ഷണ കേന്ദ്രത്തിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.ഒമ്പതാം തീയതിയാണ് ഇയാളെ ബാര്‍ട്ടണ്‍ഹില്‍ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്
കൊച്ചിയില്‍ മരിച്ച കുഞ്ഞുവീരാനെ ന്യൂമോണിയയെ തുടര്‍ന്ന് 8 നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നല്കി.
രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നത് സ്ഥിതി വഷളാക്കി. ഇതോടെ വെന്റിലേറ്ററിലാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് കുഞ്ഞുബീരാന്റെ മരണം വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: