കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കവേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തന ശൃംഖലയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു.
സ്വര്‍ണക്കടത്തിലൂടെയുണ്ടാക്കിയ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന കണ്ടെത്തല്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കേരളമടക്കം രാജ്യത്തെ പലയിടങ്ങളിലും പൗരത്വ നിയമ ഭേദഗതി(സിഎഎ)ക്കെതിരെ നടന്ന പ്രക്ഷോഭത്തിന് കോടികളാണ് ഒഴുകിയത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ആഴ്ചകള്‍ നീണ്ട സമരത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് അന്നേ ചര്‍ച്ചയായതാണ്. കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ നടന്ന പ്രക്ഷോഭത്തിന് വേണ്ടി ചുരുങ്ങിയ സമയം കൊണ്ട് 150 കോടിയോളം രൂപ ചെലവഴിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതെങ്ങനെ കണ്ടെത്തിയെന്ന ചോദ്യങ്ങളിലേക്കുള്ള ഉത്തരത്തോടാണ് എന്‍ഐഎ ഇപ്പോള്‍ അടുക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാതിവഴിയിലവസാനിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിക്കത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പിന്നാമ്പുറങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. കേരളത്തിലെ സമരം ആളിക്കത്തിക്കാന്‍ കോടികള്‍ എത്തുന്നുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സിന് കൃത്യമായ വിവരം ഉണ്ടായിരുന്നു. ഇത് പോലീസിന് കൈമാറി. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ കലാപം അഴിച്ചുവിട്ട പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വേണ്ടി കേസ് നടത്തിയ ഇനത്തില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന് മാത്രം നല്‍കിയത് 77 ലക്ഷമാണ്. കണക്കില്‍പ്പെടാതെ എത്ര കോടി ഇത്തരം ആവശ്യങ്ങള്‍ക്ക് നല്‍കിയെന്ന് ഇപ്പോഴും വ്യക്തമല്ല.
കനകമലയില്‍ അടക്കം ഭീകര ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വലിയതോതില്‍ പണം സ്വരൂപിച്ചിരുന്നു. ഇതിന് വേണ്ടി മയക്കുമരുന്ന് അടക്കമുള്ളവയുടെ കടത്ത് നടത്തിയിരുന്നതായും ദേശീയ ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടത്തറ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലുള്ള തട്ടിപ്പുകളില്‍ തുടങ്ങി രാജ്യവിരുദ്ധ സ്വഭാവമുള്ള എല്ലാ കേസുകളിലും അന്വേഷണമുണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: