മാനന്തവാടി:കൊറോണ നിരീക്ഷണത്തിലിരുന്നായാള്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടന്‍ ശ്രമിച്ചു. ചാടിയപ്പോള്‍ വീണത് ജീവനക്കാരുടെ മുന്നിലായതിനാല്‍ കയ്യോടെ പിടികൂടി. മാനന്തവാടി ജില്ലാശുപത്രി പേവാര്‍ഡില്‍ കോവിഡ് രോഗ ലക്ഷണത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞയാളാണ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പൂതാടി സ്വദേശിയായ അമ്പതു വയസ്സുകാരന് കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്ന് വ്യാഴാഴ്ചരാവിലെയാണ് ജില്ലാശുപത്രിയില്‍ എത്തിയത്. കെട്ടിടത്തില്‍ നിന്ന് ചാടിയ ഉടനെ ആശുപത്രി കെട്ടിടത്തിന്റെ മുമ്പിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാര്‍ ഇയാളെ പിടികൂടി.
പിന്നിട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് പരിക്കില്ലത്തതിനെ തുടര്‍ന്ന് വീണ്ടും പേവാര്‍ഡിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിരീക്ഷണത്തിലിരുന്ന രോഗി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൊറോണ രോഗികളും, കൊറോണ രോഗലക്ഷണങ്ങളോടെ കഴിയുന്ന രോഗികളും ചികിത്സയില്‍ കഴിയുന്ന കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: