കോട്ടയം: കൊയ്ത നെല്ലെടുക്കാതെ അരിക്കമ്പനികള്‍. പതിനായിരത്തിലേറെ നെല്ല് പാടത്ത് കെട്ടിക്കിടക്കുുന്നു. നീണ്ടൂര്‍- കൈപ്പുഴക്കരി പാടശേഖഖരത്തെ നെല്ലാണ് കിളിര്‍ക്കാന്‍ തുടങ്ങിയത്. നൂറ്റിയിരുപത്തിയഞ്ച് ഏക്കറാണ് ഈ പാടശേഖരം.
അമ്പതോളം കര്‍ഷകരാണ് കൃഷിയിറക്കിയത്. പാടശേഖര സമിതിയും പാഡി ഓഫീസറും കൃഷിഓഫീസറും അരിക്കമ്പിനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ 10 കിലോ കിഴിവിന് ധാരണയായിരുന്നു. എന്നാല്‍ നെല്ല് എടുക്കാറായതോടെ അരിക്കമ്പി അധികൃതരുടെ നിലപാട് മാറി. 15 കിലോ കിഴിവ് വേണമെന്നായി കമ്പിനി അധികൃതരുടെ നിലപാട്.
മഴ ആരംഭിച്ചതോടെ പ്രതിസന്ധിയിലായ കര്‍ഷകരില്‍ ചിലര്‍ 15 കിലോ കിഴിവിന് നെല്ല് നല്കാന് തയ്യാറായി. മഴപെയ്ത് നെല്ല് നശിക്കുന്നതിലും ഭേദം കിട്ടുന്ന പണം വാങ്ങുകയെന്ന നിലപാടിലായി ഭൂരിപക്ഷം കര്‍ഷകരും. എന്നാല്‍ ചില കര്‍ഷകര്‍ 15 കിലോ കിഴിവിന് നെല്ല് കൊടുക്കാന്‍ തയ്യാറായില്ല. 10 കിലോ കിഴിവില്‍ നെല്ല് നല്‍കാമെന്ന ആദ്യ തീരുമാനച്ചില് അവര്‍ ഉറച്ചു നിന്നു. ഈ പാടത്തെ നെല്ലിന് ഗുണനിലവാരമില്ലെന്ന പാഡി ഓഫീസറിന്റെ പഴയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അരിക്കമ്പിനി ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം.
അരിക്കമ്പിനിക്ക് കൊടുക്കാത്ത നെല്ല് കര്‍ഷകര്‍ പടുത ഉപയോഗിച്ച് മൂടിയിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ പടുത കുത്തിക്കീറി. രാത്രിയില്‍ പെയ്ത മഴമുഴുവന്‍ നനഞ്ഞ് നെല്ല് കിളിര്‍ത്ത് തുടങ്ങി. പണയം വെച്ചും കടംവാങ്ങിയുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വലിയ നഷ്ടമാണ് ഉണ്ടായതെന്ന് കര്‍ഷകനായ സത്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: