തിരുവനന്തപുരം: മോഹന്‍ലാനിന്റെ മകന് പ്രണവിനു പിന്നാലെ മകള്‍ വിസ്മയയും ചലച്ചിത്രരംഗത്തേക്ക്. വിസ്മയയുടെ അരങ്ങേറ്റത്തിനുമുണ്ട് ഏറെ പ്രത്യേകത. അച്ഛന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധാന സഹായി ആവുകയാണ് വിസ്മയ. വിസ്മയ്ക്കു കൂട്ടായി മറ്റൊരു പെണ്‍കുട്ടി കൂടി ചിത്രത്തില്‍ സംവിധാന സഹായി ആകുന്നുണ്ട്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് നിര്‍മാതാവ് ജി. സുരേഷ് കുമാറിന്റെ മകള്‍ രേവതി. തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് വെളിപ്പെടുത്തിയതും സുരേഷാണ്.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്ഡിയന് ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.മാസങ്ങള്‍ക്ക് മുന്‍പ് വിസ്മയ ആയോധന കല അഭ്യസിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: