തൃശൂര്‍: വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലമ്പാറയില്‍ വീടു കയറി അക്രമം അഴിച്ചുവിട്ട സംഘം അറസ്റ്റിലായി. കല്ലിംകുന്നത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ മകന് രാഗേഷിന്റെ വീട്ടില്‍ കഴിഞ്ഞ അഞ്ചിന് രാത്രിയില്‍ ആക്രമണം നടന്നത്.
മാരകയുധങ്ങളുമായി എത്തിയ സംഘം മണിക്കൂറുകളോളം മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കാറിലെത്തിയ അക്രമിസംഘം ഇരുമ്പ് പൈപ്പ്, വാള്, വടികള്‍ എന്നീ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജനലുകളും മുറ്റത്ത് വെച്ചിരുന്ന രണ്ടു ബൈക്കുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.
നാലംഗ സംഘത്തെയും ഇവര്‍ യാത്ര ചെയ്ത സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. ഒന്നാംകല്ല് സ്വദേശി കുന്നത്ത് വീട്ടില്‍ ജയന് എന്ന് വിളിക്കുന്ന ജയചന്ദ്രന് (45), എരുമപ്പെട്ടി കരിയന്നൂര്‍ നിവാസികളായ കേളമ്പുലാക്കല് ഷെഫീര്‍ (29), പുത്തന്‍ പീടികയില്‍ വീട്ടില്‍ ഷെമീര്‍ (26), കിടങ്ങനെ വീട്ടില്‍ തമ്പി (28) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: