തൃശൂര്‍: പോക്സോ കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡു ചെയ്തു. ചിറക്കല്‍ പേരേത്ത് അരുണേഷി (22) നെയാണ് റിമാന്‍ഡ് ചെയ്തത്. അന്തിക്കാട് കാഞ്ഞാണിയിലുള്ള 17കാരിയെ ഫെയ്സ്ബുക്കു വഴി പരിചയപ്പെടുകയും തുടര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്തിക്കാട് എസ്എച്ച്ഒ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: