തൃശൂര്‍: കുന്നംകുളം നഗരസഭാ പ്രദേശത്തെ കണ്ടെയ്ന്റ്‌മെന്റ്് സോണുകളായ 6 വാര്‍ഡുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി നഗരസഭ അധികൃതര്‍. സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കതിരെ നടപടിയെടുക്കാന്‍ കുന്നംകുളം പോലീസിനോട് നഗരസഭാധികൃതര്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ തുറന്ന കടകള്‍ അധികൃതര്‍ അടപ്പിച്ചു. ബസ് സര്‍വീസുകളും ഭാഗികമായി റദ്ദാക്കി കണ്ടെയ്ന്റ്‌മെന്റ് സോണുകളായ അയ്യപ്പത്ത് റോഡ് (വാര്‍ഡ്-10), ചെറുകുന്ന് (11), ഉരുളികുന്ന് (12), നെഹ്‌റു നഗര്‍ (19), ശാന്തിനഗര്‍ (20), പൊര്‍ക്കളേങ്ങാട് (25) എന്നിവിടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചത്. ആരോഗ്യ വിഭാഗം പ്രവര്‍ത്തകരടക്കം 4 പേര്‍ക്കാണ് നഗരസഭയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 14 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം സമ്പര്‍ക്ക രോഗബാധയുണ്ടായി. മുന്‍പ് നഗരസഭയിലെ താത്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് കണ്ടെയ്ന്റ്‌മെന്റ് സോണിലായിരുന്നു.
നഗരസഭ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫീസ്, എന്‍ യു എം എല്‍ ഓഫീസ് എന്നിവയും അടച്ചിട്ടു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നഗരസഭയിലെ 7, 11, 15, 17, 22, 26, 33 വാര്‍ഡുകളെ കൂടി കണ്ടെയ്ന്റ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: