സിദ്ധാര്‍ത്ഥ് കാര്ത്തികേയന്
ലഖ്നൗ: കാശ്മീരിലെ അക്രമികള്‍ക്കും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപം നടത്തിയവര്‍ക്കും ആവശ്യമായ പണം നല്‍കിയത് കേരളം. ഈ പണത്തിന്റെ ഉറവിടം അന്വേഷിച്ച് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് സംഘം പിടിയിലാകുന്നത്. കാശ്മീരിന്റെ പ്രത്യേക അധികാരമായ 370-ാം വകുപ്പ് എടുത്ത് കളയുന്നതിന് മുമ്പ് താഴ്വരയില് അക്രമം അഴിച്ചുവിടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നു. പാക്കിസ്ഥാനിലെയും കേരളത്തിലെയും ചില സംഘടനകളാണ് ഇവര്‍ക്ക് ആവശ്യമായ പണം കൈമാറിയിരുന്നത്. കാശ്മീരില്‍ അശാന്തി പടത്തി രാജ്യസുരക്ഷ തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഒറ്റരാത്രി കൊണ്ട് 370-ാം വകുപ്പ് എടുത്തുകളഞ്ഞ് അക്രമികളെ ശക്തമായി അടിച്ചമര്‍ത്തി. തുടര്‍ന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും അശാന്തി പടര്‍ത്താനുള്ള ശ്രമങ്ങളാണ് തീവ്രവാദ സംഘടനകള്‍ നടത്തിയതെന്ന് രഹസ്യന്വേഷണ ഏജന്‍സിയായ റോ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിച്ചിരുന്നതെന്ന് റോ കണ്ടെത്തി. റോയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് തീവ്രവാദികള്‍ക്കുള്ള പണം വരുന്നത് സ്വര്ണ്ണമായാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഹൈദരബാദിലെയും കേരളത്തിലെയും വിമാനത്താവളങ്ങളില്‍ പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഒരോവിമാനത്താവളങ്ങളിലെയും ഉന്നത ഉദ്യോസ്ഥര്‍ക്ക് മാത്രമാണ് ഈ വിവരങ്ങള്‍ കൈമാറിയത്. തിരുവനന്തപുരത്ത് രാമമൂര്‍ത്തിക്കായിരുന്നു ചുമതല. റോയുടെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ആഭ്യന്തരമന്ത്രാലയം നിരീക്ഷണത്തില്‍ വച്ചിരുന്ന വിമാനത്താവളങ്ങളില്‍ നിന്നായി 200 കിലോയില്‍ അധികം സ്വര്‍ണം പിടികൂടിയിരുന്നു. ഇതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് പിടികൂടിയത് തിരുവനന്തപുരത്തുനിന്നാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമങ്ങൾക്ക് കേരളം ആസ്ഥാനമായുള്ള പോപ്പുലര്‍ ഫ്രണ്ടുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. 2018 മുതല്‍ പണമിടപാട് തടയല്‍ നിയമപ്രകാരം (പിഎംഎല്‍) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കുറഞ്ഞത് 120 കോടി രൂപ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്. യുപിയിലെ വിവിധ ഭാഗങ്ങളില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് ഇന്ധനമായി ഈ ഫണ്ടുകള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ ഉപയോഗിച്ചിരുന്നു. സംശയകരമായ ഈ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഇ.ഡി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം നല്‍കിയതോടെയാണ് കേരളത്തിലേക്ക് എല്ലാ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം തിരിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: