കൊല്ലം: കൊല്ലത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ ജനകീയവും സര്‍ഗ്ഗാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ നാല് പതിറ്റാണ്ടിലധികമായി നിറസാന്നിധ്യമായ പി.കേശവന് നായരെ തപസ്യ ജില്ലാസമിതി 18ന് ആദരിക്കും.
അദ്ദേഹത്തിന്റെ വസതിയില്‍ നടക്കുന്ന സുഹൃദ് സമ്മേളനത്തിലാണ് ആദരം നല്‍കുന്നത്. ആദരണ സമ്മേളനം പ്രതിരോധ ഗവേഷകനും എഴുത്തുകാരനുമായ റിട്ട. കേണല്‍ എസ്.ഡിന്നി ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു അധ്യക്ഷനാകും.
തപസ്യ രക്ഷാധികാരി മണി കെ.ചെന്താപ്പൂര് ഉപഹാരസമര്‍പ്പണം നടത്തും. പി.കെ. സുധാകരന്‍പിള്ള, സി.കെ.ചന്ദ്രബാബു, കല്ലട ഷണ്മുഖന്, ആര്. അജയകുമാര്‍, രജനീ ഗിരീഷ്, രവികുമാര്‍ ചേരിയില്‍, ജി.പരമേശ്വരന്‍പിള്ള എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: