കൊച്ചി:കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം ടെര്‍മിനലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിലയിരുത്തി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ഷിപ്മെന്റ് തുറമുഖമായ വല്ലാര്‍പാടം ഹബ്ബിന്റെ നിര്‍വഹണ ചുമതല ഡിപി വേള്‍ഡ് കമ്പനിക്കാണ്.
ട്രാന്‍സ് ഷിപ് മെന്റ് ഹബ്ബിന്റെ നിര്‍മ്മാണ പുരോഗതിയുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികള്‍ പരിഹരിച്ച് ദക്ഷിണേഷ്യയിലെ തന്നെ പ്രധാന ട്രാന്‍സ്ഷിപ്മെന്റ് ഹബ് യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വല്ലാര്‍പാടം ടെര്‍മിനലു മായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയം പ്രഥമ പരിഗണന നല്‍കുന്നതായി മനസുഖ് മാണ്ഡവ്യ പറഞ്ഞു.
കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ താല്‍ക്കാലികമായി സംഭരിച്ചു വയ്ക്കുകയും അവയുടെ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള മറ്റു കപ്പലുകളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്ന തുറമുഖ ടെര്‍മിനലാണ് ട്രാന്‍സ്ഷിപ്മെന്റ് ഹബ്. തദ്ദേശീയമായി വല്ലാര്‍പാടം ടെര്‍മിനല്‍ എന്ന് അറിയപ്പെടുന്ന കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ ഇന്ത്യന്‍ തീരത്ത് തന്ത്രപ്രധാനമായ ഇടത്താണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഒരു ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബിനു വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും ഉണ്ട്. അന്താരാഷ്ട്ര സമുദ്ര പാതകളുടെ സമീപത്തായുള്ള തുറമുഖം, രാജ്യത്തെ മറ്റു ചെറു തുറമുഖങ്ങളും ആയി ഏറ്റവും കുറഞ്ഞ ശരാശരി നോട്ടിക്കല്‍ ദൂരം, മുന്ദ്ര മുതല്‍ കൊല്‍ക്കത്ത വരെയുള്ള പടിഞ്ഞാറ്- കിഴക്കന്‍ തീരങ്ങളിലെ ചെറു തുറമുഖങ്ങളും ആയി കപ്പല്‍ ഗതാഗത സൗകര്യം, ഉള്‍നാടന്‍ വിപണികളുമായി സാമീപ്യം, വലിയ കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യം, ആവശ്യത്തിനനുസരിച്ച് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശേഷി എന്നിവ വല്ലാര്‍പാടത്തെ പ്രത്യേകതകളാണ്. ദക്ഷിണേന്ത്യയിലേക്ക് ഉള്ള പ്രധാനകവാടം ആയും ദക്ഷിണേന്ത്യയിലെ പ്രധാന ട്രാന്‍സ്ഷിപ്മെന്റ് ഹബ് ആക്കിയും മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് വല്ലാര്‍പാടം ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: