പാലക്കാട്: ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി ഉയര്‍ന്നത് ആശങ്കക്കിടയാക്കുന്നു. ഇതുവരെ 879 പേര്‍ക്കാണ് പരിശോധനാഫലം പോസിറ്റീവായത്. 552 പേര് രോഗമുക്തരാവുകയും ചെയ്തു. ഇന്നലെ രണ്ടു വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം 25 പേര് രോഗമുക്തരായി. 61 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പരിശോധനയക്ക് അയച്ച 26675 സാമ്പിളുകളില്‍ 23318 ഫലങ്ങളാണ് ലഭിച്ചത്. ഇന്നലെ 616 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതിയതായി 252 സാമ്പിളുകളും അയച്ചു. പല്ലശ്ശന,തച്ചമ്പാറ സ്വദേശികളായ രണ്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്-3
പല്ലശ്ശന സ്വദേശി (2 പെണ്‍കുട്ടി). കുട്ടിയുടെ അമ്മക്കും അമ്മൂമ്മക്കും സഹോദരനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കുഴല്‍മന്ദം സ്വദേശി (36), തിരുമിറ്റക്കോട് സ്വദേശി (41),
കര്‍ണാടക-1
പുതുപ്പരിയാരം സ്വദേശി (29)
മഹാരാഷ്ട്ര-1
പട്ടഞ്ചേരി സ്വദേശി (32)
യുഎഇ-7
വല്ലപ്പുഴ സ്വദേശികള്‍(41,35), മണ്ണാര്‍ക്കാട് സ്വദേശി (26),കുലുക്കല്ലൂര്‍ സ്വദേശി (37),ഷാര്‍ജയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (39),ഷാര്‍ജയില്‍ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശികള്‍ (34,49).
ഒമാന്‍ -1
കരിമ്പ സ്വദേശി (22)
സൗദി-3
കുലുക്കല്ലൂര്‍ സ്വദേശി (38),തച്ചമ്പാറ സ്വദേശി (2 പെണ്‍കുട്ടി).ഈ കുട്ടിയുടെ അമ്മക്കും അമ്മൂമ്മക്കും ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ചിരുന്നു.മങ്കര സ്വദേശി (26)
ബഹ്റൈന്‍-1
പട്ടാമ്പി സ്വദേശി (44)
ഖത്തര്‍-1
കരിമ്പുഴ സ്വദേശി (30)
യുഎസ്എ-1
എലപ്പുള്ളി സ്വദേശി (40).
പ്രതികരിക്കാൻ ഇവിടെ എഴുതുക: