തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിലെ പ്രധാന ആനകളില്‍ ഒന്നായ തൃപ്രയാര്‍ രാമചന്ദ്രന് ചരിഞ്ഞു. ഇന്നലെ രാത്രി വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണ്ണിപ്പറമ്പിൽ വച്ചായിരുന്നു ചരിഞ്ഞത്. എഴുപതു വയസായിരുന്നു..
വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി അലട്ടിയിരുന്ന തൃപ്രയാര്‍ രാമചന്ദ്രന് കഴിഞ്ഞ തിങ്കളാഴ്ച തളര്‍ന്നുവീണിരുന്നു. ഒടുവില്‍ ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തിശേഷം ചികിത്സ ആരംഭിച്ചു. എങ്കിലും രക്ഷിക്കാനായില്ല.
പ്രമുഖ അബ്കാരി ക്രോണ്ട്രാക്ടറായിരുന്ന കെ.ജി ഭാസ്കരനാണ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ രാമചന്ദ്രനെ നടയ്ക്കിരുത്തിയത്. ആന പ്രേമികളുടെ ഇഷ്ടക്കാരനായിരുന്നു രാമചന്ദ്രന്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സംസ്കാരത്തിനുളള നടപടികള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: