തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്ളാറ്റ് കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 1, 2, 3 പ്രതികളായ കൃഷ്ണപ്രസാദ്, റഷീദ്, ശാശ്വതി, 4, 8 പ്രതികളായ രതീഷ്, സുജീഷ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 13ന് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ആര് മധുകുമാര്‍ പ്രഖ്യാപിക്കും.
കേസില്‍ പ്രതിയായിരുന്ന കെപിസിസി മുന്‍ സെക്രട്ടറി എം.ആര് രാമദാസിനെ വെറുതെവിട്ടു. ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന് സതീശനെ (32) ആണ് ഫ്ളാറ്റില്‍ പൂട്ടിയിട്ട് പ്രതികള്‍ കൊലപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതി പുതുക്കാട് സ്വദേശി റഷീദ് ബ്ളോക്ക് കോണ്‍ഗ്രസ് നേതാവാണ്. റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായി റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയയെന്നതാണ് രതീഷ്, സുജീഷ് എന്നിവര്‍ക്കെതിരെയുള്ള കുറ്റം. 2016 മാര്‍ച്ച് മൂന്നിനാണ് കൊലപാതകം.
തൃശൂര്‍ എസിപിയും വെസ്റ്റ് സിഐയുമായിരുന്ന വി.കെ രാജുവാണ് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. 2017 ഡിസംബറില്‍ കേസിന്റെ വിസ്താരം ആരംഭിച്ചു. പിന്നീട് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസില്‍ ഇടവേളയുണ്ടായി. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2018 ഡിസംബറിലാണ് പിന്നീട് വിചാരണ തുടങ്ങിയത്. 72 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വിനു വര്‍ഗീസ്, കാച്ചപ്പിള്ളി, അഭിഭാഷകരായ സജി ഫ്രാന്‍സിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: