കോഴിക്കോട്: സമ്പര്‍ക്ക രോഗബാധ കൂടുന്നു. കുണ്ടായിത്തോടും മീഞ്ചന്തയിലുമാണ് ഇന്നലെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്നലെ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മീഞ്ചന്ത നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ആയി.
കോര്പ്പറേഷന് പരിധിയിലെ കുണ്ടായിത്തോട് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കപ്പെടുത്തുന്നത്. ഇവര്‍ ജൂലൈ 3ന് പോസിറ്റീവായ 26 വയസുള്ള കുണ്ടായിത്തോട് സ്വദേശിയുടെ കുടുംബാംഗങ്ങളാണ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു പുതുപ്പാടി സ്വദേശിയായ 26 കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുണ്ടായിത്തോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സ്രവപരിശോധനയിലാണ് പോസിറ്റീവ് ആയത്. കോര്പ്പറേഷന് പരിധിയില്‍ മീഞ്ചന്തയില്‍ സമ്പര്‍ക്കം മൂലം 30 വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 6 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ സ്രവസാമ്പിള്‍ പരിശോധനക്ക് നല്‍കിയതിനെ തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ രോഗം സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശി (30). ജൂലൈ 6 ന് ബഹ്റൈനില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തിയത്.
മഹാരാഷ്ട്ര സ്വദേശി (52). ജൂലൈ 8 ന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം ബാംഗ്ലൂരിലെത്തി. അവിടെ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. അബുദാബിയിലേയ്ക്ക് പോകുന്നതിനായി സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വടകര സ്വദേശിനി (65). ജൂണ്‍ 29ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തി. ചാത്തമംഗലം സ്വദേശി (47). ജൂലൈ 4ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. പെരുമണ്ണ സ്വദേശി (41). ജൂലൈ 4 ന് മംഗലാപുരത്ത് നിന്നും കാര്‍ മാര്‍ഗം വീട്ടിലെത്തി. ജൂലൈ 5ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എം.സി.എച്ച് ചെറൂപ്പ യിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഏറാമല സ്വദേശി (31) രോഗമുക്തി നേടിയത്. പുതുതായി വന്ന 940 പേര് ഉള്‍പ്പെടെ ജില്ലയില്‍ 16604 പേര് നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: