തൃശൂര്‍: യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുള്‍ഖാദറിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കടലില്‍ അപകടത്തില്‍പ്പെട യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ജീവന് പൊലിഞ്ഞ വിഷ്ണു രാജ്, ജഗന്നാഥ്, ജിഷ്ണു സാഗര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ സെക്രട്ടറി കെ.ആര്. അനീഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടില്‍ അധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ജനറല്‍ സെക്രട്ടറിമാരായ ടി.വി. വാസുദേവന്‍, സുമേഷ്തേര്ളി, കെ.ആര്. ബൈജു, ഗണേഷ് ശിവജി, കെ.എസ്. അനില്‍കുമാര്‍, പ്രസന്നന് പാലയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: