തിരുവനന്തപുരം: ഉന്നതരുമായി അടുത്ത അടുപ്പം, വിവിധ ഭാഷകളില്‍ പ്രാവിണ്യം, സംസ്ഥാന ഭരണകേന്ദ്രത്തില്‍ പ്രമുഖരുമായി ബന്ധം, ആഢംബര വാഹനങ്ങള്‍ ഇതെല്ലാമാണ് സ്വപ്നയെ പോഷ് ജീവിതത്തിലേക്ക് നയിച്ചത്. നഗരത്തിലെ നിശാപാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ഉന്നതരുടെ മുന്നില്‍ മദ്യപിച്ച് നൃത്തചുവടുവയ്ക്കുന്നതും ഇവരുടെ പതിവാണ്. നെയ്യാറ്റിന്‍കാര രാമപുരം എന്ന ഗ്രാമപ്രദേശത്തുനിന്നും സ്വപ്ന സുരേഷിന്റെ വളര്‍ച്ച ആരേയും അതിശയിപ്പിക്കുന്നതായിരുന്നു. നിരവധി വിവാദങ്ങളില്‍ സ്വപ്ന ഉള്‍പ്പെട്ടെങ്കിലും രാഷ്ട്രീയ സ്വധീനം ഉപയോഗിച്ച് ഇതെല്ലാം തെച്ചുമാച്ചു. ആള്‍മാറാട്ടം വ്യാജരേഖ ചമക്കല്‍ കുറ്റങ്ങള്‍ക്ക് കേസുകള്‍ പോലീസ് സ്റ്റേഷനുകളിലുണ്ട്. ഒന്നിലധികം വിവാഹം കഴിച്ച സ്വപ്നയുടെ അച്ഛന്റെ പേരും ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേരും സുരേഷ് എന്നാണ്.
സര്‍ക്കാരിന്റെ, പിണറായിയുടെ പല സ്വപ്ന പദ്ധതികളുടെ മുന്നില്‍ സ്വപ്ന സുരേഷായിരുന്നു. ഷാര്‍ജാ ഭരണാധികാരി കേരളത്തില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം നിന്നു. ലോക കേരള സഭയുടെ നടത്തിപ്പില്‍ പങ്കാളിയായി. അതു വഴി നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി അടുത്ത ബന്ധം ഉണ്ടായി. സ്വപനയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഉദ്ഘാടനം നടത്തിയത് ശ്രീരാമകൃഷ്ണനാണ്.
തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. അതു കൊണ്ടു തന്നെ സ്വപ്ന സുരേഷ് ജനിച്ചതും വളര്‍ന്നതും അവിടെയാണ്. അറബിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും. അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മകളുമായി 2010ന് ശേഷം തിരുവനന്തപുരത്തെക്ക് മടങ്ങി. ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായി. 2013 ലാണ് എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി ലഭിക്കുന്നത്. 2016ല്‍ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു തിരിച്ചു മടങ്ങി. പിന്നെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. ഓഡിറ്റില്‍ ക്രമക്കേടുനടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇവരെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. എന്നാലും കോണ്‍സുലേറ്റിലെ ഉന്നതരുമായുള്ള ബന്ധം തുടര്‍ന്നു. സ്ഥാനം തെറിച്ച് ദിവസങ്ങള്‍ക്കകം തന്നെ സംസ്ഥാന ഐടി വകുപ്പില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനത്തില്‍ സ്വപ്ന പ്രവേശിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതു തന്നെ സ്വപ്നയുടെ സ്വധീനം സംസ്ഥാന മന്ത്രി സഭയില്‍ എത്രയെന്നത് വ്യക്തമാക്കുന്നതാണ്.
എയര്‍ ഇന്ത്യയുടെ രണ്ട് ജീവനക്കാര്‍ക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നല്‍കിയതിനെതിരെ പോലീസ് കേസുണ്ട്. മറ്റൊരു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടന്‍ നല്‍കും. കൊറോണ രോഗികളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാന്‍ വിദേശ കമ്പനിയായ സ്പ്രിങഌറിനു കരാര്‍ നല്‍കിയതിനു പിന്നിലും സ്വപ്നാ സുരേഷിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ നിരവധി മറ്റു കേസുകളും സ്വപ്ന പ്രതിയാണ്. ഐടി വകുപ്പില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുമ്പോഴും യുഎഇ കോണ്‍സുലേറ്റിലെ ഇടപെടല്‍ സ്വപ്ന തുടര്‍ന്നു. പൂജപ്പുര മുടവന്മുകളിലാണ് നേരത്തേ താമസിച്ചിരുന്നത്. അവിടത്തെ ഫഌറ്റില്‍ താമസിക്കുമ്പോള്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. സ്വപ്നയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവമുണ്ടായതോടെ ഇവിടെനിന്ന് താമസം മാറ്റി. പിന്നീട് വട്ടിയൂര്‍ക്കാവിലും ഇപ്പോള്‍ അമ്പലമുക്കിലുമാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: