കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി കൊടിയങ്ങല്‍ ജയരാജ (58) നെയാണ് മംഗഫിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആരിഫ് ജാന്‍ അമേരിക്കന്‍ മിലിട്ടറി ക്യാന്പിലെ കെ.ആര്.എച്ച് കന്പനിയുടെ കരാര്‍ ജീവനക്കാരനായിരുന്നു. അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി.
അതേസമയം കുവൈത്തിൽ കൊറോണ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 3 പേര് കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 368 ആയി. പുതിയ 638 കൊറോണ കേസുകള്‍ ആണ് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 49,941 ആയി. ഇതില്‍ 40,463 പേര് രോഗമുക്തിനേടിയവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 520 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. ഇന്നും പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികൾ 463 പേരും 175 പേര് വിദേശികളുമാണ്. ചികിത്സയിലുള്ള 9,110 പേരില്‍ 157 പേരുടെ നിലഅതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: