ആലപ്പുഴ: ക്വാറന്റൈന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ സ്റ്റാഫംഗത്തെ കബളിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30നാണ് പത്തിയൂര്‍ സ്വദേശി എംഎല്‍എയുടെ സ്റ്റാഫിനെ ഫോണില്‍ ബന്ധപ്പെട്ടത്. ഇയാളുടെ സഹോദരന് വിദേശത്ത് നിന്ന് വരുന്നുണ്ടെന്നും, അടിയന്തരമായി ക്വാറന്റൈന് സൗകര്യം ഒരുക്കണമെന്നുമായിരുന്നു ആവശ്യം. ക്വാറന്റൈന് സൗകര്യം എംഎല്‍എയുടെ ഓഫീസാണ് ഏര്പ്പാടാക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞതെന്നും വിളിച്ചയാള്‍ പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ വിളിച്ചയാളുടെ ആരും വന്നിട്ടുമില്ല. ക്വാറന്റൈനും ആവശ്യമില്ലെന്നും വ്യക്തമായതായി എംഎല്‍എ വെളിപ്പെടുത്തി. മനപൂര്‍വ്വം എംഎല്‍എയെയും ഓഫീസിനെയും അപമാനിക്കാന്‍ ശ്രമിക്കുന്ന ആരുടെയോ കയ്യിലെ ഒരു ചട്ടുകം ആണ് പാവം ചെറുപ്പക്കാരനെന്നാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
”വ്യക്തിപരമായ വിദ്വേഷമോ മറ്റോ വെച്ചു പുലര്‍ത്തി അനവസരത്തില്‍ എന്റെ ഓഫീസ് ജീവനക്കാരുടെ മേക്കിട്ട് കയറാന്‍ ആരും വരേണ്ട .. ലോകം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ പോകുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല.. പക്ഷേ പറയും.. ഇതൊക്കെ കൃത്യമായ എണ്ണിയെണ്ണി പറയുന്ന ഒരു ദിവസം ഉണ്ടാകും..മടിയില്‍ കനമില്ല മനസ്സില്‍ ഭയവും.” എംഎല്‍എ പറയുന്നു. സിപിഎമ്മിലെ ഒരു വിഭാഗവും, ചില ഡിവൈഎഫ്ഐ നേതാക്കളും നേരത്തെ എംഎല്‍എയേയും, ഓഫീസിനെയും വിമര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: