കൊളംബോ: കാര്‍ കാര്‍ ഇടിച്ച് വഴിയാത്രക്കാരന് മരിച്ച കേസില്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന് കുശാല്‍ മെന്‍ഡിസ് അറസ്റ്റിലായി. ശനിയാഴ്ചയാണ് കുശാല്‍ ഓടിച്ചിരുന്ന കാര്‍ 64 വയസുകാരനായ വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ രാവിലെ ഇയാള്‍ മരിച്ചു.
ഇതിനെ തുടര്‍ന്നാണ് ഇരുപത്തിയഞ്ചുകാരനായ മെന്‍ഡിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ മെന്‍ഡിസ് ശ്രീലങ്കക്കായി 44 ടെസ്റ്റും 76 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. കൊറോണയ്ക്ക് ശേഷം പരിശീലനം ആരംഭിച്ച ശ്രീലങ്കന്‍ ടീമിലെ അംഗമാണ് മെന്‍ഡിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: