ഇരിട്ടി: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി പാല്‍മിറ ബയോഫെന്‍സിംഗ് എന്ന നൂതന പദ്ധതിയുമായി വനം വകുപ്പ്. കരിമ്പനയുടെ തൈകള്‍ ഉപയോഗിച്ച് ജൈവവേലി നിര്‍മ്മിച്ച് കാട്ടാനകളെ തടുക്കുക എന്ന ആശയമാണ് ഇത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി കൊട്ടിയൂര്‍ പന്നിയാം മലയിലാണ് തുടക്കമിടുന്നത്.
ഇതിന്റെ ഉദ്ഘാടനം കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ കണ്ടപ്പുനത്തുള്ള ഡോര്‍മെറ്ററി ഹോളില്‍ വെച്ച് നടന്ന ചടങ്ങില്‍ വനം മന്ത്രി കെ. രാജു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദ് ഐ എഫ് എസ് , കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്, കണ്ണൂര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. കാര്ത്തികേയന് എന്നിവര്‍ പ്രസംഗിച്ചു. ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് എ. ഷജ്ന സ്വാഗതവും, ആറളം അസി. വൈല്‍ഡ് ലൈഫ് വാര്ഡന് സോളമന് തോമസ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: