കുവൈത്ത്: വിദേശി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മാനവ വിഭവ ശേഷി സമിതി നടപടികൾ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 15 കാമ്പയിനുകളിലായി 2, 000 ഫയലുകളാണ് മാനന വിഭവശേഷി സമിതി മരവിപ്പിച്ചത്.
കഴിഞ്ഞ 4 മാസമായി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക വരുത്തിയ സ്വകാര്യ സ്ഥാപങ്ങൾക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മാൻ പവർ പബ്ലിക് അതോറിറ്റി രൂപീകരിച്ച ക്രൈസിസ് മാനേജ്മെന്റ് ടീം ഇതു സംബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു.
ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കാൻ മാനവ വിഭവ ശേഷി സമിതിയുടെ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും. ലോക്ക് ഡൗൺ പ്രദേശങ്ങളിലെ ഷെൽട്ടറുകളിൽ താമസ കുടിയേറ്റ കുറ്റാന്വേഷണ വിഭാഗത്തിന്റെ ഓഫീസുകളും തുറക്കും.
നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് മനുഷ്യകടത്ത്, വിസ കച്ചവടം പോലുള്ള പരാതികൾ ലഭിച്ചിട്ടുളളത്. ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കൊറോണയുടെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ശമ്പളം നൽകാതെയും വൈകിപ്പിച്ചെന്നുള്ള ലഭിച്ച പരാതികൾ പരിശോധിച്ചു വരികയാണെന്നും മാനവ വിഭവ ശേഷി സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: