കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്ന് കുഫോസ്. കൊറോണ വൈറസ് സാന്നിധ്യം പരിശോധിച്ച് അറിയാനുള്ള റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന് (ആര്‍ടി-പിസിആര്‍) എന്ന മെഡിക്കല്‍ ലാബോറട്ടറി ഉപകരണം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്കി.
വൈറോളജി ലാബോറട്ടറികളില്‍ കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അതിസൂക്ഷ്മ ഫലം നല്കുന്ന അത്യാധുനിക ആര്‍ടി-പിസിആര്‍ ആണ് കുഫോസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കിയത് എന്ന് രജിസ്ട്രാര്‍ ഡോ. ബി. മനോജ് കുമാര്‍ പറഞ്ഞു. കൊറോണ വൈറസ് പരിശോധന നടത്താന്‍ ലാബ് ടെക്നീഷ്യമാരുടെ കുറവുണ്ടെങ്കില്‍ പരിശീലനം ലഭിച്ച ഗവേഷകരുടെ സേവനം നല്കാന് കുഫോസ് സന്നദ്ധമാണെന്നും ഡോ. ബി. മനോജ്കുമാര്‍ അറിയിച്ചു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന് കൊബ്രഗഡെയുടെ നിര്‍ദേശപ്രകാരമാണ് ലാബോറട്ടറി ഉപകരണം കുഫോസ് കൊറോണ പ്രതിരോധ പ്രവര്‍ത്തിന് വിട്ടുനല്‍കിയത്. കുഫോസിലെ ബയോകെമിസ്ട്രി അധ്യാപകനായ ഡോ. ഇ.പി. പ്രീതം ഉപകരണം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: