കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ക്ഷേത്രം ഊരാളനായി സ്ഥാനമേറ്റു. കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് കാരണവരായിരുന്ന കെ.സി. വേലായുധൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് പാരമ്പര്യ മുറപ്രകാരം ഇതേ തറവാട്ടിലെ കാരണവരായും ക്ഷേത്രം ഉരളനായും ഇദ്ദേഹം സ്ഥാനമേറ്റത് .
വ്യാഴാഴ്ച കൊട്ടിയൂർ ദേവസ്വം ഓഫീസിലെത്തിയാണ് ആചാരപ്രകാരം ചുമതലകൾ ഏറ്റെടുത്തത്. പാലയാട് ഗവ. ഹയർസെക്കണ്ടറി സ്കൂൾ റിട്ട. അദ്ധ്യാപകനായ സുബ്രഹ്മണ്യൻ നായർ പാനൂർ ചമ്പാടാണ് താമസം. ക്ഷേത്രം ഓഫീസിൽ നടന്ന ചടങ്ങിൽ ആക്കൽ ഊരാളൻ എ. ദാമോദരൻ നായർ, എക്സിക്യു്ട്ടീവ് ഓഫീസർ കെ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: