കൊളംബോ: 2011 ലെ ലോകകപ്പ് ഫൈനലിലെ വാതുവെപ്പ് ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയെ ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒമ്പത് മണിക്ക്് ഹാജരാകാന്‍ സംഗക്കാരയ്ക്ക് യോട് അന്വേഷണ സംഘം ആവശ്യപ്പെട്ടതായി പ്രദേശിക പത്രമായ ഡെയ്്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
2011 ലെ ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വിറ്റെന്ന മുന്‍ ശ്രീലങ്കന്‍ കായകി മന്ത്രി മഹീന്ദാനന്ദയുടെ ആരോപണത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മുബൈയിലെ വാങ്കഡെ സ്്േറ്റഡിയത്തില് നടന്ന ഫൈനലില്‍ കുമാര്‍ സംഗ്ക്കാരയാണ് ശ്രീലങ്കയെ നയിച്ചത്.
2011 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന അരവിന്ദ് ഡിസില്‍വയെയും , അന്നത്തെ ഓപ്പണിങ് ബാറ്റ്സ്മാന് ഉപുല്‍ തരംഗയേയും അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. വാതുവെപ്പ് ആരോപണം ഉന്നയിച്ച മുന്‍ കായിക മന്ത്രി മഹീന്ദാനന്ദയുടെ മൊഴി അന്വേഷണ സംഘം ജുണ് 24 ന് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: