റിയാദ് : സൗദിഅറേബ്യയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) 15 ശതമാനമായി ഉയര്‍ത്തിയത് പ്രാബല്യത്തിലായി. രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ മൂല്യവര്‍ദ്ധിത നികുതി 5 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്സ് നേരത്തെ അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.
എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പുതിയ വാറ്റ് നിരക്ക് ബാധകമാകും.
വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ നികുതി നിരക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതോറിറ്റി പരിശോധനക്ക് വിധേയമാക്കിയിരുന്നു.
വ്യവസായ സ്ഥാപനത്തിന്റെ പേര്, വാങ്ങിയ തീയതി, നികുതി നമ്പര്‍, മൂല്യവര്‍ദ്ധിത നികുതി സെല്‍ എന്നിവ ബില്ലില്‍ രേഖപെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നു ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്സ് എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു.
രാജ്യത്തെ നികുതി നിയന്ത്രണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നേടാനും വ്യവസ്ഥകള്‍ പാലിക്കാനും, അതോറിറ്റിയുടെ gazt.gov.sa എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാനും അല്ലെങ്കില്‍ ഏകീകൃത കോള്‍ സെന്റര്‍ വഴി ആശയവിനിമയം നടത്താനും അതോറിറ്റി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: