കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കോവിഡ് സമൂഹ വ്യാപനത്തിന്റെ സാധ്യത. ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേരില്‍ കല്ലായി സ്വദേശിനിയായ ഗര്‍ഭിണിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വെള്ളയില്‍ ആത്മഹത്യ ചെയ്ത കുന്നുമ്മല്‍ കൃഷ്ണനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഈ രണ്ടു പേര്‍ക്കും രോഗബാധ എങ്ങനെ ഉണ്ടായതെന്നാണ് കണ്ടെത്താനാവാത്തത്. ഇതോടെ വെള്ളയില്‍ കല്ലായി മേഖലകള്‍ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.
30 വയസ്സുകാരി കല്ലായി സ്വദേശിനി ഗര്‍ഭിണിയായിരുന്നു. ജൂണ്‍ 23ന് ഗര്‍ഭകാല പരിശോധനക്കായി സ്വകാര്യ ആശുപത്രിയില്‍ പോകുകയും അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം ജൂണ്‍ 24ന് സ്രവം പരിശോധനക്ക് നല്കി. പരിശോധനാഫലം കാണിക്കുന്നതിന് സ്വകാര്യ ആശുപത്രിയില്‍ എത്തി. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തി വീണ്ടും സ്രവം പരിശോധനക്കായി എടുത്തു. ജൂണ്‍ 26ന് പ്രസവിച്ചു. പ്രസവത്തിനു ശേഷം വീണ്ടും സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
ഫറോക്ക് സ്വദേശി (53) ജൂണ്‍ 13 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. കോഴിക്കോട് എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തുകയായിരുന്നു. ഏറാമല സ്വദേശി (47) ജൂണ്‍ 15 ന് ഖത്തറില്‍ നിന്നും കൊച്ചിയിലെത്തി. കോഴിക്കോട് എത്തി വളയത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സഹയാത്രികന് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് നല്കി.
രാമനാട്ടുകര സ്വദേശിനി (54). ജൂണ്‍ 18ന് രാത്രി വിമാനമാര്‍ഗം സൗദിയില്‍ നിന്നും കോഴിക്കോട് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുറമേരി സ്വദേശി (42), മൂടാടി സ്വദേശി (50) എന്നിവര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: