ന്യൂദല്‍ഹി: ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ ടെസ്റ്റ്് താരമായി സ്്പോര്‍ട്സ് മാഗസിനായ വിസ്ഡന് തെരഞ്ഞെടുത്തു. ഒരു താരം മത്സരഫലത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് പരിഗണിച്ചാണ് ജഡേജയെ തെരഞ്ഞെടുത്തത്. വിസ്ഡന് നടത്തിയ ഏറ്റവും മൂല്യമേറിയ താരത്തിന്റെ റേറ്റിങ്ങില്‍ ജഡേജയ്ക്ക്് 97.3 പോയിന്റ് ലഭിച്ചു.
ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരവും ജഡേജയാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ താരം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജഡേജ ഇന്ത്യന്‍ ടീമിന് നല്കിയ സംഭാവന വളരെ വലുതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ ഇരുനൂറ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി കഴിഞ്ഞ വര്‍ഷമാണ് ജഡേജ സ്വന്തമാക്കിയത്. നാല്പ്പത്തിനാല് ടെസ്റ്റിലാണ് ഇരുനൂറ് വിക്കറ്റ് തികച്ചത്. മുപ്പത്തിയേഴ് ടെസ്റ്റില്‍ 200 വിക്കറ്റ് കൊയ്ത രവിചന്ദ്രന്‍ അശ്വിനാണ് ജഡേജയ്ക്ക് മുന്നില്‍.
49 ടെസ്റ്റ് കളിച്ച ജഡേജ ഒരു സെഞ്ചുറിയും പതിനാല് അര്‍ധ സെഞ്ചുറിയും അടക്കം 1869 റണ്‍സ് നേടി. 2018 ല്‍ രാജ്കോട്ടില്‍ വിന്‍ഡീസിനെതിരെയാണ് ജഡേജ സെഞ്ചുറി നേടിയത്. 213 വിക്കറ്റും വീഴ്ത്തി. ഒമ്പത് തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: