പാലക്കാട് : പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാനിന്റെ ഭാഗമാകാന്‍ എല്ലാ പൗരന്മാരുടെ തയ്യാറാകണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആഹ്വാനം ചെയ്തു.
സ്വദേശി സ്വാവലംബി അഭിയാനിന് നേതൃത്വം നല്കാന് വിദ്യാര്‍ഥികളും, യുവാക്കളും, കര്‍ഷകരും മുന്നോട്ട് വരണം. കിസാന്‍ സംഘ് കേന്ദ്രീയ സമിതിയുടെ തീരുമാനമനുസരിച്ച് രാജ്യത്ത് നടക്കുന്ന സ്വദേശി സ്വാവലംബി അഭിയാനിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും പിന്തുണ തേടിക്കൊണ്ടുള്ള ഡിജിറ്റല്‍ ഒപ്പ് ശേഖരണം ജൂലൈ 5 വരെ നടക്കും.
ഇതുസംബന്ധിച്ച് ബോധവത്ക്കരണം നടത്തും. രണ്ടാം ഘട്ടത്തില്‍ നാടന്‍ പശുവിനെ ആധാരമാക്കിയുള്ള ജൈവകൃഷിയെക്കുറിച്ചും, ഗ്രാമങ്ങളില്‍ ഗ്രാമീണ വ്യവസായങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രചാരണങ്ങളും, പരിശീലനങ്ങളും സംഘടിപ്പിക്കും.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1500 കോടിയുടെ പാക്കേജായ കര്‍ഷക ഉത്പാദക സംഘങ്ങളുടെ (എഫ്പിഒ) രൂപീകരണത്തെക്കുറിച്ചും, പ്രവര്‍ത്തനത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: