മട്ടന്നൂര്‍: ബ്ലാത്തൂരിലെ എക്സൈസ് ഉദ്യോഗസ്ഥന് കെ.പി സുനില്‍ കുമാറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം കമ്മറ്റി മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം അധ്യക്ഷന്‍ രാജന് പുതുക്കുടി ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സെക്രട്ടറി കെ.പി രാജേഷ്, യുവമോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിമാരായ വിഷ്ണു തില്ലങ്കേരി, ധനില്‍ തോലമ്പ്ര, ട്രഷറര്‍ പി. ജിനേഷ്, ബിജെപി മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. മോഹനന് എന്നിവര്‍ നേതൃത്വം നല്കി. യുവമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ വി.വി. ജിതിന് കൂടാളി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: