കോതമംഗലം: സഹകാര്‍ ഭാരതിയുടെ പ്രേരക സംരംഭമായ ഗ്രാമീണ്‍ സമൃദ്ധി സ്റ്റോര്‍ കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ്- 19പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഉത്ഘാടനം നടന്നത് ഉപഭോക്താക്കള്‍ തന്നെ ഉടമസ്ഥരാകുന്ന ഈ സംരംഭം കോതമംഗലത്തെ വര്‍ഷങ്ങളായുള്ള സ്വപ്നസാക്ഷാത്ക്കാരമാണ്.
തങ്കളം – വിമലഗിരിപ്പടി റോഡില്‍ വിമലഗിരി സ്കൂളിന് സമീപമാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. രാവിലെ നടന്ന ചടങ്ങില്‍ സഹകാര്‍ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ. ആര് കണ്ണന് ദീപം തെളിയിച്ചു. ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമൃദ്ധി ചാരിറ്റബിള്‍ സൊസൈറ്റി ചെയര്മാന് പി.കെ.മധുസൂദനന് അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ കോതമംഗലം റീജിയണല്‍ ഫെഡറേഷന് സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.
സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി എസ്.എസ്. ജയരാജ് ഉദ്ഘാട പ്രസംഗം നടത്തി. മുനിസിപ്പല്‍ ചെയര്പേഴ്സന് മഞ്ജു സിജു ആദ്യ വില്പന നടത്തി.സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് പി.എം ജോഷി, വാര്‍ഡ് മെമ്പര്‍ സലീം ചെറിയാന്, ആര് എസ് എസ് ജില്ലാ കാര്യവാഹ് പി.ജി.സജീവ് ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പത്മകുമാര്‍, ബി. ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ജൂര് . അക്ഷയ ശ്രീകോതമംഗലം റീജിയണല്‍ ഫെഡറേഷന് പ്രസിഡന്റ് സുരേഷ് മാങ്കുളം,സഹകാര്‍ ഭാരതി താലൂക്ക് സംഘടന സെക്രട്ടറി അയിരൂര്‍ ശശീന്ദ്രന് ,സെക്രട്ടറി കെ.കെ.ഉണ്ണികൃഷ്ണന്, അക്ഷയ ശ്രീ ജില്ലാ ഫെഡറേഷന് സഹ സംഘടന സെക്രട്ടറി പി എ. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. സഹകാര്‍ ഭാരതി പ്രവര്‍ത്തകരും മറ്റ് അഭ്യുദയകാംക്ഷികളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: