റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാംഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ മൂന്നു മുതല്‍ ആണ് നാലാം ഘട്ട സര്‍വീസ് സൗദിഅറേബ്യയില്‍ നിന്ന് ആരംഭിക്കുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് കിട്ടിയ വിവരം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള 94 വിമാനങ്ങളില്‍ 11 എണ്ണം മാത്രമാണ് സൗദിയില്‍ നിന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്റൈനില്‍ നിന്നും ഖത്തറില്‍ നിന്നും ആണ് കൂടുതല്‍ വിമാനങ്ങള്‍.
ജൂലൈ മൂന്നിന് അക 1930 ദമ്മാം-കണ്ണൂര്‍-മുബൈ, അക 1942 റിയാദ്-കോഴിക്കോട്-മുംബൈ, നാലിന് അക 1940 റിയാദ്-തിരുവനന്തപുരം-മുംബൈ, അക 1944 ദമ്മാം-കോഴിക്കോട്-മുംബൈ, അഞ്ചിന് അക 1968 ജിദ്ദ-കണ്ണൂര്‍-മുംബൈ, ആറിന് അക 1962 ദമ്മാം-കൊച്ചി-മുംബൈ, അക 1946 ജിദ്ദ-കോഴിക്കോട്-മുംബൈ, ഏഴിന് അക 1934 റിയാദ്-കണ്ണൂര്‍-മുംബൈ, എട്ടിന് അക 1936 ജിദ്ദ-തിരുവനന്തപുരം-മുംബൈ, ഒമ്പതിന് അക 1938 ദമ്മാം-തിരുവനന്തപുരം-മുംബൈ, 10ന് അക 1940 റിയാദ്-കൊച്ചി-മുംബൈ എന്നിങ്ങനെ ആണ് നാലാം ഘട്ട വിമാന സര്‍വീസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: