തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. വള്ളക്കടവില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 50 വയസുള്ള സ്ത്രീക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ബാക്കിയുള്ള എട്ട് പേരില്‍ ഒരാള്‍ ജമ്മുകാശ്മീരില്‍ നിന്നുള്ള ഒരു ആര്‍മി ഓഫീസറും ബാക്കിയുള്ളവര്‍ വിദേശത്ത് നിന്നും വന്നവരാണ്.
26ന് സൗദിയില്‍ നിന്നെത്തിയ കിളിമാനൂര്‍ സ്വദേശി (43), 20ന് സൗദിയില്‍ നിന്നെത്തിയ കല്ലമ്പലം സ്വദേശി (52), 25ന് മസ്ക്കറ്റില്‍ നിന്നെത്തിയ കാരിച്ചറ പള്ളിപ്പുറം സ്വദേശി (63), 25ന് മസ്ക്കറ്റില്‍ നിന്നെത്തിയ പൗഡിക്കോണം സ്വദേശി (26), 25ന് മസ്ക്കറ്റില്‍ നിന്നെത്തിയ നെയ്യാറ്റിന്‍കര സ്വദേശി (60), 22ന് സൗദിയില്‍ നിന്നെത്തിയ നെടുമങ്ങാട് സ്വദേശി (39), 20ന് സൗദിയില്‍ നിന്നെത്തിയ വള്ളക്കടവ് സ്വദേശി (37), ജമ്മു കാശ്മീരില്‍ നിന്ന് 19ന് എത്തിയ മുണ്ടനാട് ദാലുമുഖം സ്വദേശിയായ ആര്‍മി ഓഫീസര്‍ (32) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്നലെ പുതുതായി 1412 പേര് രോഗനിരീക്ഷണത്തിലായി. 803 പേര് നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 26,992. ഇതില്‍ 25,013 പേര് വീടുകളിലും 1,813 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 166 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ഇന്നലെ 407 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 447 പരിശോധനാഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 1,813 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: