തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഇതര നാടുകളിലേക്ക് മടങ്ങിയ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 110 മലയാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കെത്തുന്നവരില് നടത്തിയ പരിശോധനയില്‍ പകുതിയില്‍ അധികം പേര്‍ക്കും കൊറോണ സ്ഥിരീകിരിച്ചു. ഇക്കാര്യം തമിഴ്നാട് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന്, കേരളത്തില്‍ നിന്നു തിരിച്ചെത്തുന്നവരെ സൂക്ഷിക്കണമെന്നും കര്‍ശമായി പരിശോധിക്കണമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും തിരിച്ചെത്തിയ മലയാളികള്‍ക്കും കൊറോണ പോസിറ്റീവായി. കേരളത്തില്‍ നിന്നും കൊറോണ രോഗവാഹകരായി കുവൈത്തിലെത്തിയ നാലു നഴ്സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കേരളത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടത്താത്തതാണ് കാരണം. മരിച്ച പല കേസുകളിലും രോഗത്തിന്റെ ഉറവിടം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ കൊറോണ രോഗികളില്‍ 90 ശതമാനവും പ്രവാസികളാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ടെസ്റ്റ് നടക്കുന്നതില്‍ 90 ശതമാനവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരിലുമാണ് എന്നതുകൊണ്ടാണിതെന്ന സത്യം മറച്ചു പിടിക്കുകയാണ്. ടെസ്റ്റുകള്‍ കൂടുതല്‍ പ്രവാസികളില്‍ നടത്തിയാല്‍ കേസുകള്‍ കൂടുതല്‍ അവരില്‍ത്തന്നെ കണ്ടെത്തുക സ്വാഭാവികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: