തിരുവനന്തപുരം: സിപിഎം ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ സംസ്ഥാന പോലീസ് ചീഫിന് പരാതി. നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച വീഡിയോ ഷൂട്ട് ചെയ്ത ആളെ കൂടി പ്രതി ചേര്‍ക്കണമെന്നും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ എ.വി. അരുണ്‍ പ്രകാശാണ് പോലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ദൃശ്യമാധ്യമത്തിലൂടെ ലൈവില്‍ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യാതെ പോയ സംഭവത്തിന് പിന്നില്‍ പോലീസിന്റെ കൃത്യവിലോപമാണെന്നും, അതിനാല്‍ രഹ്നയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അരുണ്‍ കുമാറിന്റെ പരാതിയിലുണ്ട്.
നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് പുതിയ പരാതി നല്‍കിയിരിക്കുന്നത്. . ജുവനൈയില്‍ ജസ്റ്റിസ് ആക്ടിനും ഐടി ആക്ടിനും പിന്നാലെ പോക്സോ കൂടി ചുമത്തിയതോടെയാണ് രഹ്ന കോടതിയെ സമീപിച്ചത്. നഗ്ന ശരീരത്തില്‍ മക്കള്‍ ചേര്‍ന്ന് നടത്തുന്ന ചിത്രരചനാ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി നേരിടുന്നതിനിടെ ഒളിവില്‍ പോയ രഹ്ന ഫാത്തിമ പ്രമുഖ ചാനലിന് നല്കിയ ലൈവും കുരുക്കാകും. പോക്സോ വകുപ്പില്‍ ഉള്‍പ്പെടുന്ന സെക്ഷന്‍ 13, 14, 15 എന്നീ വകുപ്പുകള്‍ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75,120 (ഒ) എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. കൊച്ചി സൗത്ത് സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടറും ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: