കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പോലീസ് നടത്തിയ P-Hunt റെയിഡില്‍ നിരവധി പേര് പിടിയിലായി.
കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ ഒന്‍പത് ഇടങ്ങളിലായി ജില്ലാ പോലീസ് സൈബര്‍ സെല്‍ നടത്തിയ റെയിഡില്‍ ഏഴു കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. തലശ്ശേരി, മയ്യില്‍, മാലൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ, ഇരിട്ടി, പേരാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരം വെബ് സൈറ്റുകളും ആപ്ലികേഷനുകളും നിരോധിത പോണ് സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്റര്‍പോളില്‍ നിലവില്‍ ഉണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് നിയമനടപടികളിലേക്ക് പോലീസ് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: