പള്ളുരുത്തി: ചെല്ലാനത്ത് ഇന്നലെ കടലിലിറങ്ങിയ വള്ളങ്ങള്‍ക്ക് നിറയെ നത്തോലിയും പൂവാലനും ലഭിച്ചു. തീരത്ത് അപ്രതീക്ഷിതമായി ലഭിച്ച ചാകരക്കോളില്‍ ആഹ്ളാദം പെയ്തിറങ്ങി. പുലര്‍ച്ചെ മൂന്നോടെയാണ് ചെല്ലാനം ഹാര്‍ബറില്‍ നിന്ന് ഇരുന്നൂറോളം എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങള്‍ കടലിലിറങ്ങിയത്. ആദ്യ വല നിറയെ പൂവാലനും, നത്തോലിയും ലഭിച്ചതായിതൊഴിലാളികള് പറഞ്ഞു.
ഹാര്‍ബറില്‍ അടുത്തപ്പോഴേക്കും കച്ചവടക്കാരുടെ നീണ്ടനിരയായിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നാണ് കച്ചവടക്കാര്‍ പ്രധാനമായി എത്തിയത്. നത്തോലി കിലോയ്ക്ക് 45 രൂപ മുതല്‍ 90 നുവരെ വിറ്റു. പൂവാലന് കിലോക്ക് 180 മുതലായിരുന്നു വില. ലോക്ഡൗണിനു ശേഷം ആദ്യമായാണ് ചെല്ലാനം ഹാര്‍ബര്‍ സജീവമായത്. അതേസമയം സാമൂഹ്യ അകലം പാലിക്കാതെയാണ് കച്ചവടം നടന്നതെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: