കണ്ണൂർ: ഭാരതീയ ജനതാ പാർട്ടി ഒബിസി മോർച്ച കണ്ണൂർ ജില്ലാ നേതൃത്വ യോഗം ബി ജെ പി കണ്ണൂർ ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ വച്ചു നടന്നു . ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് കെ .പി . സഞ്ജീവൻ മാസ്റ്റർ അധ്യക്ഷം വഹിച്ച യോഗം ഒ ബി സി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ .പി . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രെട്ടറി രശ്മിൽ നാഥ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ഒബി സി മോർച്ച നേതാക്കളായ കെ . പ്രശോഭ് കുമാർ, കെ .അനീഷ് കുമാർ, പി. കെ. ബൈജിത് കുമാർ, കെ. സുശീൽ കുമാർ എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: