തൃശൂര്‍: മേയര്‍ അജിതാ ജയരാജന്, ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര് എന്നിവരുടെ കൊറോണ വൈറോളജി പരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മേയറും ഡെപ്യൂട്ടി മേയറുമടക്കമുള്ളവര് ക്വാറന്റൈനില്‍ തുടരും.
മന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും തിരുവനന്തപുരത്ത് ക്വാറന്റൈനില്‍ തുടരുകയാണ്. കോര്പ്പറേഷന് ഓഫീസില്‍ 15ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകയ്ക്കു കൊറോണ സ്ഥിരീകരിച്ചതിനാല്‍ മന്ത്രിയും മേയറും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത 18 പേരും ക്വാറന്റൈനിലായിരുന്നു. കോര്പറേഷന് ആരോഗ്യ വിഭാഗത്തിലെ സൂപ്രണ്ടിനാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തേ 4 ശുചീകരണ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കോര്പ്പറേഷന് ഓഫീസിലെ ഒരു ജീവനക്കാരന് കൂടി കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചു. പ്ലാനിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശിയായ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: