പെരുമ്പാവൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേര്‍ക്ക് കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് അടച്ചു. ബുധനാഴ്ച പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോള്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരും സ്റ്റേഷന് അകത്ത് ക്വാറന്റൈനില്‍ കഴിയുകയാണ്. തൊട്ടടുത്തുള്ള ഡിവൈഎസ്പി ഓഫീസിലാണ് സ്റ്റേഷനിലെ താല്‍ക്കാലിക പ്രവര്‍ത്തനം. കസ്റ്റഡിയിലായവര്‍ താമസിച്ചിരുന്ന പാലക്കാട്ടുതാഴത്തെ സ്ഥലവും ചുറ്റുവട്ടത്തെ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് നിര്‍ദേശത്തെത്തുടര്‍ന്ന് അടപ്പിച്ചു. കസ്റ്റഡിയിലെടുത്തവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റി കൊവിഡ് ടെസ്റ്റ് നടത്തി. ഫലം പുറത്തുവന്നാലേ ആശങ്കകള്‍ അവസാനിക്കൂ. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കളമശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു സ്റ്റേഷനിലെ 59 പൊലീസുകാരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സ്റ്റേഷന് അണുവിമുക്തമാക്കിയ ശേഷം മറ്റു സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരെ ഇവിടെ ഡ്യൂട്ടിയ്ക്കിട്ടിരുന്നു. സ്റ്റേഷന് കെട്ടിടം പൂട്ടിയിടണമെന്ന് പൊലീസ് അസോസിയേഷന് ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ പൊലീസ് മേധാവികള്‍ ഇതു തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: