കാക്കനാട്: റാപ്പിഡ് വാല്യൂ സൊല്യൂഷന്‍സിന്റെയും ഐടി മിലന് സേവാ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്കി. ഇന്‍ഫോപാര്‍ക്കില്‍ ഇന്നലെ നടന്ന പരിപാടിയില്‍ റാപ്പിഡ് വാല്യൂ പോര്‍ട്ട്ഫോളിയോ മാനേജര്‍ അഭിജിത് രാമചന്ദ്രന്, എച്ച്ആര്‍ ഡയറക്ടര്‍ അരവിന്ദ് വാര്യര്‍ എന്നിവര്‍ കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. കൊവിഡ്-19 അടച്ചുപൂട്ടല്‍ സാഹചര്യത്തില്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് അനിവാര്യമായ കമ്പ്യൂട്ടറുകള്‍ ഇല്ലാതിരുന്ന അഞ്ച് സ്കൂളുകള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ നല്‍കിയത്.
കടുങ്ങല്ലൂര്‍ ബാലികാശ്രമം, നൊച്ചുമ സരസ്വതി സ്കൂള്‍, ചോറ്റുപാറ ആര്‍പിഎം എല്‍പി സ്കൂള്‍, നിവേദിത വിദ്യാ നികേതന്‍ യുപി സ്കൂള്‍ വയനാട്, അംബിക വിദ്യാ ഭവന് ഐങ്കൊമ്പ് എന്നീ സ്കൂളുകള്‍ കമ്പ്യൂട്ടറുകള്‍ ഏറ്റുവാങ്ങി. ഐടി മിലന് സേവാ ഫൗണ്ടേഷന് സിഒഒ പ്രദീപ് പണിക്കര്‍, റാപ്പിഡ് വാല്യൂ സിഇഒ രാജേഷ് പടിഞ്ഞാറേമഠം, സിടിഒ കെ.എന്‍. റിനിഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: