പേരാവൂർ : കോവിഡ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം വഴി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സമിതിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ ഹരീന്ദ്രനാഥ് ആരോപിച്ചു. കഴിഞ്ഞ ദിവസം ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവിന്റെ പേരിലാണ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സമിതിയും തെറ്റായ പ്രചരണം നടത്തിയത്.
പേരാവൂർ പഞ്ചായത്തിലെ മണത്തണയിൽ കഴിഞ്ഞദിവസം ദുബായിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി താൻ കൊടുത്ത വാർത്ത തെറ്റാണെന്നും ആരോഗ്യ വകുപ്പിൽ നിന്നും തെറ്റായ വിവരം ലഭിച്ചത് മൂലമുണ്ടായ പിഴവാണെന്നും അറിയിച്ചു.
യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചില്ലെന്നും അദ്ദേഹത്തിന് നെഗറ്റീവ് ആണെന്നുമാണ് പിന്നീട് പറഞ്ഞത്. യഥാർത്ഥത്തിൽ പേരാവൂരിലെ ജനങ്ങൾ എന്താണ് സത്യമെന്നറിയാതെ ആശങ്കയിലാണ്. കോവിഡുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള തെറ്റായ വാർത്തകളും പ്രചരിപ്പിക്കരുത് എന്നാണ് സംസ്ഥാന മുഖ്യമന്ത്രി പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രവർത്തകയും അതും ഉത്തരവാദിത്വമുള്ള ഒരു സ്ഥാനം വഹിക്കുകയും ചെയ്യുന്ന പ്രസിഡന്റും ആരോഗ്യ വകുപ്പ് അധികൃതരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒരു കുടുംബത്തെ കുടുംബത്തെ മാനസിക വിഷമത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്തിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചു എന്നു അറിയപ്പെടുന്ന യുവാവുമായി യുവമോർച്ച പേരാവൂർ മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഫോണിൽ സംസാരിക്കുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിക്കാത്ത യുവാവിനെ ഇപ്പോഴും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്. സമൂഹത്തിൽ വ്യാജ പ്രചാരണ ത്തിലൂടെ തെറ്റിദ്ധാരണ പടർത്തുവാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നിരുത്തരവാദ പരമായ നടപടിയിൽ യുവമോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: