കുണ്ടറ: കരിക്കുഴി മാപ്പിളപൊയ്ക മേലതില്‍ ഷക്കീര്‍ ബാബു (38) കുത്തേറ്റു മരിച്ചു. പേരയം കുരിശ്ശടിമുക്കില് വൈകിട്ട് 5.30നായിരുന്നു സംഭവം. പേരയത്ത് ജിംനേഷ്യം നടത്തുന്ന പ്രജീഷ് (28) ആണ് ഷക്കീര്‍ ബാബുവിനെ കുത്തിയത്. മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ പ്രജീഷിനെ മര്‍ദ്ദിച്ചതിന് പോലീസ് പിടികൂടി ജയില്‍ശിക്ഷ നേരിട്ടുവരികയായിരുന്നു ഷക്കീര്‍ബാബു. ഒരാഴ്ചമുമ്പ് ജാമ്യത്തിലിറങ്ങി വീണ്ടും ഇയാള്‍ പ്രജീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇന്നലെ പേരയം കുരിശടിമുക്കില്വച്ച് പ്രജീഷുമായി ഷക്കീര്‍ വാക്കേറ്റമുണ്ടായി. സുഹൃത്തുക്കള്‍ പ്രജീഷിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍നിന്ന് കത്തിയുമായി എത്തിയ പ്രജീഷ് ഷക്കീര്ബാബുവിനെ കുത്തുകയായിരുന്നു.
കഴുത്തിലും ശരീരത്തിലും നിരവധി കുത്തുകളേറ്റ ഷക്കീര്‍ ബാബുവിനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒളിവില്‍പോയ പ്രജീഷിനായി കുണ്ടറ പോലീസ് തെരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: