തൊടുപുഴ: കരിമണ്ണൂര്‍-വണ്ടമറ്റം റോഡ് തകര്‍ന്നു യാത്ര ദുരിതമായി. പത്തുവര്‍ഷം മുമ്പ് ടാറിംഗ് നടത്തിയ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഇതുമൂലം യാത്രക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വണ്ടമറ്റം ഭാഗത്തുനിന്നും കരിമണ്ണൂര്‍ ടൗണിലേക്ക് എത്തുന്നതിനുള്ള ദൂരംകുറഞ്ഞ റോഡാണിത്. കരിമണ്ണൂര്‍ ഭാഗത്തെ സ്കൂളില്‍ പഠിക്കുന്ന നിരവധിവിദ്യാര്ഥികള് ഈ റോഡിനെയാണ് ആശ്രയിച്ചിരുന്നത്. മഴക്കാലം ആരംഭിച്ചതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിനു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനുപുറമെ നൂറുകണക്കിനു കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തെ റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: