പാലക്കാട്: സ്ഥലമേറ്റെടുക്കല്‍ 90 ശതമാനം പൂര്‍ത്തിയായതോടെ പാലക്കാട്ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ നിര്‍മിക്കുന്ന വാടാനാംകുറിശ്ശി മേല്‍പ്പാലത്തിന്റെ കരാര്‍ നടപടികള്‍ക്ക് അനുമതിയായി. ഷൊര്‍ണൂര്‍ നിലമ്പൂര്‍ റയില്‍വേ ലൈനില്‍ മേല്‍പ്പാലമില്ലാത്ത ചുരുക്കം ഇടങ്ങളിലൊന്നാണ് വാടാനാംകുറിശ്ശി.
പാലക്കാട് ഗുരുവായൂര്‍, പാലക്കാട് പൊന്നാനി പ്രധാന പാതയില്‍ വാടാനാംകുറിശ്ശിയില്‍ ഉള്ള റയില്‍വേ ഗേറ്റ് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ദിവസം 14 തവണയാണ് ഇതിലൂടെ ട്രെയിന്‍ പോകുന്നത്. ഇവിടെ ഉള്ള ഇടുങ്ങിയ പാലവും ഗതാഗത കുരുക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതിയുടെ പ്രാരംഭഘട്ടങ്ങള്‍ തുടങ്ങിയെങ്കിലും നിര്‍മാണം തുടങ്ങാനായില്ല.
എന്നാല്‍ ഇപ്പോള്‍ കരാര്‍ അനുമതി വേഗത്തില്‍ ലഭിച്ചതിനാല്‍ പാലം നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങാന്‍ കഴിയും. സ്റ്റീല്‍ കൂടുതല്‍ ഉപയോഗിച്ചാവും പാലം നിര്‍മാണം. 34കോടിരൂപ കിഫ്ബി അംഗീകാരം ലഭിച്ച പാലം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മിക്കുക. പാലം പണിയുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: