ന്യൂദല്‍ഹി : ദല്ഹിയില പാക് ഹൈക്കമ്മിഷനിലെ 50 ശതമാനം ജീവനക്കാര തിരിച്ചയയ്ക്കാന്‍ താക്കീത് നല്കി ഇന്ത്യ. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ജീവനക്കാരായ രണ്ട് പേരെ പാക് ചാരസംഘടനയായ ഐഎസ്ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ദല്‍ഹിയിലെ ഹൈക്കമ്മിഷനില്‍ നിന്നും ഏഴ് ദിവസത്തിനകം ജീവനക്കാരെ പിന്‍വലിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലേയും 50 ശതമാനം ജീവനക്കാരെ പിന്‍വലിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ ഇസ്ലാമബാദിലെ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെ അടുത്തിടെ പാക്ക് ഉദ്യോഗസ്ഥര്‍ പിടികൂടി പത്ത് മണിക്കൂറോളം ഇവരെ കസ്റ്റഡിയില്‍ വെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന് സര്‍ക്കാരില്‍ ഇന്ത്യന്‍ ഹൈക്കമാന്‍ഡും വിദേശകാര്യ മന്ത്രാലയവും സമ്മര്‍ദ്ദം ചെലുത്തിയതേടെയാണ് പാക് ചാര സംഘടന ഇവരെ വിട്ടയയ്ക്കാന് തയ്യാറായത്.
തുടര്‍ന്ന് 2020 ജൂണ്‍ 22 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ ഇരിക്കേ പാക് ഉദ്യോഗസ്ഥരില്‍ നിന്നും ക്രൂര പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതായി അറിയിച്ചു. ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഒപ്പം ഇവരെ നിര്‍ബന്ധിച്ച് വീഡിയോയ്ക്ക് മുന്നില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള രേഖകളിലും ഒപ്പ് വെപ്പിച്ചു. ഹൈക്കമ്മിഷന്റെ വാഹനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
പാക് ഉദ്യോഗസ്ഥര്‍ ഭീകര സംഘടനകളുമായി ഇടപാടുകള്‍ നടത്തുകയും ചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം 21 ന് രണ്ട് ഇന്ത്യയിലുള്ള പാക് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥന്മാരെ ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പിടികൂടി നാടുകടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: