കളിയിക്കാവിള: തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി ഹസ്തം ടൈം ബാങ്കിന്റെ നൂതന ആശയമായ എന്റെ മൂന്നാം കുഞ്ഞ്’ എന്ന പദ്ധതിക്ക് തുടക്കമായി. മാധ്യമപ്രവര്ത്തകന് ശേഖരന്‍നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുളള ദമ്പതിമാര്‍ നിര്‍ധന കുടുംബത്തിലെ പഠിക്കാന്‍ മിടുക്കനായ ഒരു കുട്ടിയെ തങ്ങളുടെ മൂന്നാം കുഞ്ഞായി പരിഗണിച്ച് സഹായിക്കുന്ന സവിശേഷമായ പദ്ധതിയാണിത്.
ദുബായിയില്‍ സേവനം അനുഷ്ടിക്കുന്ന പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഡോക്ടര്‍ ദമ്പതിമാരാണ് പദ്ധതിയിലെ ആദ്യത്തെ കുട്ടിയെ സഹായിക്കുന്നത്. പാറശ്ശാല സരസ്വതി ഹോസ്പിറ്റലിന്റെ നിര്‍ധനരായ രോഗികളുടെ ചികിത്സയും ഭക്ഷണവും ഉറപ്പാക്കുന്ന ഷാര്‍പ്പ് പദ്ധതിയുടെ ഉദ്ഘാടനം പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ എംഎല്‍എ എ.റ്റി. ജോര്‍ജ്, ഭാരതീയം ട്രസ്റ്റ് ചെയര്മാന് കരമന ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
സരസ്വതിസ്മാര്ട്ട് ഫോണ്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി എല്‍ഇഡി ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ വിതരണവും നിര്‍ധനരായ പ്രമേഹരോഗികളുടെ സ്വയംതൊഴില്‍ സംരംഭമായ സരസ്വതി തൊഴില്‍ശാലയുടെ സരസ്വതി ഫെയ്സ് ഷീല്‍ഡിന്റെ ഉദ്ഘാടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: