ന്യൂദല്‍ഹി: തന്റെ കരിയറില്‍ രാഹുല്‍ ദ്രാവിഡ് ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഏതു സംശയത്തിനും ഉത്തരം നല്കുന്ന ഗുരുവാണെന്നും മലയാളി താരം സഞ്ജു സാംസണ്. ഐപിഎല്‍ മുതല്‍ അണ്ടര്‍ 19 മത്സരങ്ങളില്‍ വരെ ദ്രാവിഡിന്റെ കീഴില്‍ കളിച്ചു പഠിച്ച താരമാണ് സഞ്ജു. 2013ല്‍ ദ്രാവിഡ് നായകനായിരുന്ന കാലത്താണ് സഞ്ജു ആദ്യമായി ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി കളിക്കുന്നത്.
കരിയറില്‍ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയും നിര്‍ണ്ണായക സമയങ്ങളിലൂടെയും കടന്നുപോയ താരമാണ് ദ്രാവിഡ്. അദ്ദേഹത്തില്‍നിന്ന് യുവതാരങ്ങള്‍ക്ക് പഠിക്കാനേറെയുണ്ട്. ടൂര്‍ണമെന്റുകളില്‍ എങ്ങനെ പങ്കെടുക്കണമെന്നും മാനസികമായി തയാറെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനായെന്നും സഞ്ജു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: